കെപിസിസി റാലി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ മേഖലാറാലികള്‍ക്കു മറുപടിയായി കെപിസിസി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ റാലി ഏപ്രില്‍ 13 ബുധനാഴ്ച നടക്കും.
വൈകീട്ട് നാലുമണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച് പുത്തരക്കണ്ടം മൈകാനത്താണ് റാലി സമാപിക്കുന്നത്. ദണ്ഡി യാത്രയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തുന്നതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണമെങ്കിലും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ശക്തിപ്രകടനം നടത്തി ഐ ഗ്രൂപ്പിന് മറുപടി നല്‍കുകയെന്നതാണ് റാലിയുടെ ഉദ്ദേശ്യം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.റാലിക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന പൊതുസമ്മേളനത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയായി കേന്ദ്രമന്ത്രി പി എം സെയ്ദ് പങ്കെടുക്കുന്നുണ്ട്. റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെ പി സി സി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയ്ക്കൊപ്പം മുന്‍മന്ത്രിമാരായ കാര്‍ത്തികേയന്‍, എം എം ഹസന്‍ എന്നിവര്‍ ഏപ്രില്‍ 12 ചൊവാഴ്ച പുത്തരിക്കണ്ടം മൈതാനത്തെത്തിയിരുന്നു.












Click it and Unblock the Notifications