Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകീര്‍ത്തിക്കേസ്: പി.സി ജോര്‍ജ് എംഎല്‍എക്ക് മൂന്നുമാസം തടവ്

തൊടുപുഴ: അപകീര്‍ത്തിക്കേസില്‍ പി.സി. ജേ-ാര്‍ജ്ജ് എംഎല്‍യെ മൂന്ന് മാസത്തെ തടവിന് വിധിച്ചു. മന്ത്രി മാണിയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവും ദേവികുളത്ത് അഡ്വക്കേറ്റുമായ എം.എം. മാത്യു നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജ-ിസ്ട്രേട്ട് സന്തോഷ് കുമാറാണ് ജേ-ാര്‍ജ്ജിന് തടവു ശിക്ഷ വിധിച്ചത്.

2002 മെയ് ഒന്‍പതാം തീയതി പി.സി. ജേ-ാര്‍ജ്ജ് നടത്തിയ പത്രസമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ.എം.മാണിയും ബന്ധുക്കളും ഭൂമി കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.

മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ കെ.എം മാണിയുടെ ബന്ധുവായ എം.എം മാത്യു സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നാണ് പി.സി.ജേ-ാര്‍ജ്ജ് പറഞ്ഞത്. ഇതിനെതിരെ മാത്യു നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി തടവുശിക്ഷ വിധിച്ചത്.

വിധി പ്രസ്താവനയെ തുടര്‍ന്ന് പി സി ജോര്‍ജ് ജാമ്യമെടുത്തു. താന്‍ കോടതി വിധി മാനിക്കുന്നു എന്നാണ് പി.സി. ജേ-ാര്‍ജ്ജ് വിധി കേട്ടശേഷം പ്രതികരിച്ചത്. എന്നാല്‍ തന്റെ പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+