പെട്രോള്‍ പമ്പുകള്‍ 18 ന് അടച്ചിടും
കൊച്ചി: ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഏപ്രില്‍ 18 ന് അടച്ചിടും. പെട്രോളിയം വ്യാപാരികളുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചതാണ് ഇക്കാര്യം.
17 ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 18-ാം തീയതി അര്‍ദ്ധരാത്രി 12 വരെ സ്റോക്ക് എടുക്കുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നു സംഘടനാ പ്രസിഡന്റ് ഡേവിഡ് ടി. മൂക്കന്‍ പറഞ്ഞു.
ഡീലര്‍ കമ്മിഷന്‍ ഉയര്‍ത്തുക, താപനിലയിലെ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടം പരിഗണിക്കുക, പെട്രോള്‍ വില ഏകീകരിക്കുക, ചാര്‍ജുകള്‍ പരിഗണിക്കുക, ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു പ്രത്യേക സംവിധാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പമ്പുകള്‍ അടച്ചിടുന്നത്.
കേരളത്തില്‍ 800 ലധികം പമ്പുകളാണു ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രെയിഡേഴ്സിന്‍െറ കീഴിലുള്ളത്.












Click it and Unblock the Notifications