വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ (84) അന്തരിച്ചു. ഏപ്രില്‍ 13 ബുധനാഴ്ച പുലര്‍ച്ചെ 1.50ന് തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.
മലയാളത്തില്‍ അനവധി നോവലകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മാമാങ്കരാത്രി, ഗോത്രദാഹം, നഖങ്ങള്‍, പഞ്ചവന്‍കാട്, സ്വാതിതിരുനാള്‍, ജാതുഗൃഹം എന്നിവയാണു പ്രധാനകൃതികള്‍. ജാതുഗൃഹത്തിനു മികച്ച നാടകത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
ഭാര്യ: സുശീലാദേവി. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സി.ഗൗരീദാസന്‍ നായര്‍ (സ്പെഷല്‍ കറസ്പോണ്ടന്റ്, ഹിന്ദു) മകനാണ്. ലത, പ്രിയ, ഉമ, ഗിരി, ഗൗതം (മംഗളം തിരുവനന്തപുരം), വത്സല എന്നിവരാണ് മറ്റ് മക്കള്‍.












Click it and Unblock the Notifications