Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടിക്കു കാരണം മുരളീധരന്‍ നിലപാട് മാറ്റാത്തത്: ആന്റണി

തിരുവനന്തപുരം: ഹൈക്കമാന്റ് ക്ഷമ കാണിച്ചിട്ടും മുരളീധരന്‍ നിലപാടു മാറ്റാത്തതാണ് അച്ചടക്കനടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് എ.കെ ആന്റണി. പ്രശ്നപരിഹാരത്തിന് ഇനിയും സമയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരൊക്കെ നിര്‍ബന്ധിച്ചാലും ഒരാള്‍ പോലും പാര്‍ട്ടി വിട്ടു പോകരുത്. സിപിഎമ്മിനെ സഹായിക്കുന്ന ഇത്തരമൊരു നിലപാട് ആരില്‍ നിന്നുമുണ്ടാകരുത്.

ദേശീയ പ്രശ്നത്തിന്റെ പേരില്‍ 1978ല്‍ പാര്‍ട്ടി രണ്ടു ചേരികളായതിന്റെ ഫലം എല്ലാവരും അനുഭവിച്ചതാണ്. പാര്‍ട്ടി രണ്ടായതിന്റെ ദോഷം കൂടെയുളളവരും അനുഭവിക്കേണ്ടിവന്നു. പിന്നീട് പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ വളരേയധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. താന്‍ കെപിസിസി പ്രസിഡന്റായിരിക്കെ ഇതിനായി രണ്ടുവര്‍ഷം സ്ഥാനം രാജിവച്ച് സാധാരണപ്രവര്‍ത്തകനാകേണ്ടി വന്നു.

പാര്‍ട്ടിയെ ഒന്നിപ്പിക്കുന്നതിന് വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാവരും തയ്യാറാകണം. പാര്‍ട്ടി വിടാന്‍ ആരില്‍ നിന്നും പ്രേരണയുണ്ടായാലും പോകരുത്.പ്രകോപനമുണ്ടാക്കും വിധമുള്ള പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുകയും വേണം.

ഹൈക്കമാന്റ് മുന്‍വിധിയോടെയല്ല കേരളരാഷ്ട്രീയത്തെ കാണുന്നതെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+