Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാര്‍ കരുണാകരന് രാജിക്കത്തു നല്‍കി

തിരുവനന്തപുരം: ഐ ഗ്രൂപ്പിലെ നാല് എംഎല്‍എമാര്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കെ.കരുണാകരനു കൈമാറി. മറ്റ് ആറ് എംഎല്‍എമാര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.

എം.പി ഗംഗാധരന്‍, ഇ.എം അഗസ്തി, പി,ശങ്കരന്‍, ഡി.സുഗതന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. മാലേത്ത് സരളാദേവി, രാധാ രാഘവന്‍, ശോഭനാ ജോര്‍ജ്, എം.എ ചന്ദ്രശേഖരന്‍,ടി.വി ചന്ദ്രമോഹനന്‍, എ.ഡി മുസ്തഫ എന്നിവരാണ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്.

താന്‍ ആവശ്യപ്പെട്ടാല്‍ നാല് എംഎല്‍എമാരല്ലാ, മന്ത്രിമാരടക്കം മൂന്നിരട്ടി എംഎല്‍എമാര്‍ രാജി വക്കാന്‍ സന്നദ്ധരാകുമെന്ന് കരുണാകരന്‍ അവകാശപ്പെട്ടു. സ്റേജില്‍ തിങ്ങിക്കൂടിയ നേതാക്കളില്‍ ഓരോരുത്തരും 10 പേരെ വീതമെങ്കിലും റാലിയില്‍ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ റാലിയുടെ സ്ഥിതി ഇതാകുമായിരുന്നില്ലെന്ന് തിരുവനന്തപുരത്തു നടന്ന കെപിസിസി റാലിയെപ്പറ്റി അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പാര്‍ട്ടി രൂപീകരണത്തെ പറ്റി കൂടുതലെന്തെങ്കിലും പറയാന്‍ കരുണാകരന്‍ വിസമ്മതിച്ചു.

അതേസമയം ഐ ഗ്രൂപ്പ് കണ്‍വെന്‍ഷന്‍ തൃശൂരില്‍ മെയ് ഒന്നിനു നടക്കുമെന്ന് കെ.മുരളീധരന്‍ അറിയിച്ചു. കണ്‍വന്‍ഷനില്‍ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+