കശ്മീരില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
ബഡ്ഗാമിലെ ക്വസ്ബയിലുള്ള ഒരു വീട്ടില്‍ ഭീകരനുണ്ടെന്നു രഹസ്യവിവരം ലഭിച്ച പൊലീസ് ഈ വീടു വളയുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications