പാക് നിലപാട് ഇരട്ടത്താപ്പ്: പ്രണബ് മുഖര്‍ജി
ദില്ലി: ഭീകരവാദത്തോടുള്ള പാക് നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
ഒരു വശത്ത് ഭീകരവാദത്തെ അപലപിക്കുകയും മറുവശത്ത് മതത്തിന്റെ പേരില്‍ അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. പാകിസ്ഥാനില്‍ പ്രത്യേക പരിശീലനം നേടിയ തീവ്രവാദികളാണ് നുഴഞ്ഞുകയറ്റക്കാരില്‍ ഭൂരിപക്ഷവുമെന്നും മന്ത്രി പറഞ്ഞു.
പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം കാണാനായി ഇന്ത്യയില്‍ എത്താനിരിക്കെ പ്രതിരോധമന്ത്രിയുടെ അഭിപ്രായ പ്രകടനത്തിന് വലിയ പ്രാധാന്യമുണ്ട് . നയതന്ത്ര ചര്‍ച്ചകളില്‍ ഇത് വന്‍ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളുടെ കണക്കുകൂട്ടല്‍.
സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി മുഷാറഫ് നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications