സുരക്ഷ ഉറപ്പാക്കേണ്ടത് സംയുക്ത ഉത്തരവാദിത്വം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീക്-മുസാഫറാബാദ് ബസ് സര്‍വീസിന്റെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് ഇന്ത്യാ-പാക് രാജ്യങ്ങളുടെ സംയുക്ത ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഏപ്രില്‍ 15 വെള്ളിയാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ എല്ലാവിധത്തിലും എതിര്‍ക്കും. രാഷ്ട്രീയമായി ഒരുതരത്തിലും തീവ്രവാദികളോട് ഒത്തുതീര്‍പ്പിന് തയ്യാറാവില്ല. അക്രമം വെടിയുന്നവരുമായി അര്‍ത്ഥവത്തും സമാധാനപരവുമായുള്ള ചര്‍ച്ച നടത്തും.
ആഭ്യന്തര സുരക്ഷയിലെ പാളിച്ചകള്‍ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാവരുതെന്നും അത്തരം അവസ്ഥകളെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
അടുത്തിടെ ശ്രീനഗര്‍-മുസഫറാബാദ് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്ത അവസരത്തില്‍ ബസ് സര്‍വീസ് തടസ്സപ്പെടുത്താന്‍ തീവ്രവാദികള്‍ അക്രമങ്ങള്‍ നടത്തിയെങ്കിലും ജ-നം ഒന്നടങ്കം തെരുവുകളിലിറങ്ങി ബസിനെ സ്വാഗതം ചെയ്തത് ജ-നം തീവ്രവാദികളുടെ കൂടെയല്ല എന്നതിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications