ബാബു ദിവാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു
തിരുവനന്തപുരം: ആര്‍എസ്പി(ബി)യിലുള്‍പ്പെട്ട മന്ത്രി ബാബു ദിവാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍എസ്പിബി ഇന്ത്യാ(മാര്‍കിസ്റ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
പാര്‍ട്ടിയുടെ ഭാഗമായി രൂപീകരിക്കുന്ന പോഷകസംഘടനകളുടെ പേരും പ്രഖ്യാപിച്ചിട്ടുണ്ട്. യുവജനസംഘടനയുടെ പേര് പ്രോഗ്രസീവ് യൂത്ത് ഫ്രണ്ട് എന്നായിരിക്കും. വനിതാസംഘടനയുടെ പേര് പ്രോഗ്രസീവ് വിമണ്‍ ഫ്രണ്ട് എന്നും വിദ്യാര്‍ത്ഥി സംഘടനയുടെ പേര് പ്രോഗ്രസീവ് സ്റുഡന്റ്സ് യൂണിയന്‍ എന്നുമായിരിക്കും.
മെയ് 10, 11 തീയതികളില്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യും. 19ന് തിരുവനന്തപുരത്തു നടക്കുന്ന റാലിയില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
ആര്‍എസ്പിബി യുഡഎഫ് വിടാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാബു ദിവാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചത്. യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ബാബു ദിവാകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications