കെപിസിസി റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊച്ചി: കെപിസിസി ഏപ്രില്‍ 16 ശനിയാഴ്ച കൊച്ചിയില്‍ നടത്തുന്ന മധ്യമേഖലാറാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിസിസി ഭാരവാഹികള്‍ അറിയിച്ചു.
വൈകീട്ട് നാലുമണിക്ക് ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നിന്നാണ് റാലി ആരംഭിക്കുക. ഏഴു മണിയോടെ മറൈന്‍ ഡ്രൈവില്‍ റാലി സമാപിക്കുകയും തുടര്‍ന്ന് പൊതുസമ്മേളനം നടക്കുകയും ചെയ്യും..മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവരടക്കം നിരവധി സംസ്ഥാന, ദേശീയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, എഐസിസി നേതാവ് അനില്‍ ശാസ്ത്രി എന്നിവരും റാലിയില്‍ പങ്കെടുക്കും . റാലിയില്‍ പങ്കെടുക്കാന്‍ അനില്‍ ശാസ്ത്രി കേരളത്തിലെത്തിക്കഴിഞ്ഞു.












Click it and Unblock the Notifications