എസ്എസ്എല്‍സി പരീക്ഷകള്‍ തുടങ്ങി
തിരുവനന്തപുരം: ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഏപ്രില്‍ 15 വ്യാഴാഴ്ച ആരംഭിച്ചു .ഒരു മാസത്തോളം നീണ്ട ഇടവേളക്കു ശേഷം ആറുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണഅ വീണ്ടും പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും കര്‍ശനമായ സുരക്ഷനടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്ന സ്കൂളുകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മൂന്നും നാലും പ്രതികളായ രാജന്‍ ചാക്കോയേയുംഭാര്യ ഗീതയയുേംചോദ്യം ചെയ്യാന്‍ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന്.
ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഏപ്രില്‍ 15 വ്യാഴാഴ്ച പരിഗണിക്കും.ഇവര്‍ക്കൊപ്പം അഞ്ചാം പ്രതി സുരേഷ് കുമാറിന്റെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications