Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രങ്ങളില്‍ വനിതാ ഗാര്‍ഡുമാരെ നിയമിക്കും

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളില്‍ വനിതാ ഗാര്‍ഡുമാരെ നിയമിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രങ്ങളിലെ സ്ത്രീജനങ്ങളുടെ തിരക്കു നിയന്ത്രിക്കാനും അവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങളൊരുക്കുമാനുമുള്ള നടപടിയുടെ ഭാഗമായാണ് വനിതാഗാര്‍ഡുമാരെ നിയമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ അറിയിച്ചു.

ശബരിമലയിലെ വികസനത്തിന് വനഭൂമി ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസവും പ്രസിഡന്റ് പ്രകടിപ്പിച്ചു. വനഭൂമിക്കു പകരം ഭൂമി നല്‍കാന്‍ കോഴിക്കോടുള്ള കക്കയത്തും പാലക്കാട്ടെ അട്ടപ്പാടിയിലും സ്ഥല കണ്ടുവച്ചിട്ടുണ്ട്. വനഭൂമി വിലകൊടുത്ത് വാങ്ങാനും ബോര്‍ഡ് തയാറാണെന്നറിയിച്ച് ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസിന് എഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ വൈകാതെ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിക്ക് പകരം മരങ്ങള്‍ വച്ചു പിടിപ്പിക്കേണ്ട സ്ഥലങ്ങളും ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളില്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര വന മന്ത്രാലയവുമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. നിലയ്ക്കലില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന താത്ക്കാലിക ഇടത്താവളവുമായി ബന്ധപ്പെട്ട് ആഗോള ടെന്‍ഡര്‍ വിളിച്ചതായും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതികളും ബോര്‍ഡ് തയാറാക്കുന്നതായി രാമന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+