ഇന്ത്യയിലെത്തിയത് സമാധാന സന്ദേശവുമായി
ജയ്പൂര്‍: സമാധാനത്തിന്റെ സന്ദേശവുമായാണ് താനും സംഘവും ഇന്ത്യയിലെത്തിയതെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു.
അജ്മീരിലെ പള്ളിയില്‍ നിസ്കാരം നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഷാറഫ്. പള്ളി സന്ദര്‍ശിച്ചത് തങ്ങള്‍ക്ക് മഹത്തായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി മുഷാറഫ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനബന്ധം ഉണ്ടാവുന്നതിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയ്പൂരില്‍ വിമാനമിറങ്ങിയതിന് ശേഷം ഹെലികോപ്റ്ററിലാണ് മുഷാറഫ് അജ്മീരിലെത്തിയത്.












Click it and Unblock the Notifications