Get Updates
Get notified of breaking news, exclusive insights, and must-see stories!

പര്‍വേസ് മുഷറഫ് ഇന്ത്യയിലെത്തുന്നു

ദില്ലി: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഏപ്രില്‍ 16 ശനിയാഴ്ച ഇന്ത്യയിലെത്തും. ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക് ഏകദിനമത്സരം കാണുന്നതിനാണ് മുഷാറഫ് എത്തുന്നത്.

രാജസ്ഥാനിലെ അജ്മീറിലാണ് പാക് പ്രസിഡന്റ് ആദ്യമെത്തുന്നത്. ഇവിടെ നിസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകീട്ട് ആറുമണിയോടെയാണ് മുഷറഫ് ദില്ലിയിലെത്തുക.

ദില്ലിയിലെത്തുന്ന മുഷറഫ് ഏപ്രില്‍ 16 ശനിയാഴ്ച രാത്രി ഏഴരക്ക് വിദേശകാര്യമന്ത്രി നട്വര്‍ സിംഗുമായും എട്ടരക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 17 ഞായറാഴ്ച രാവിലെ 10.30ന് ഹൈദരാബാദ് ഹൗസില്‍ വച്ച് പ്രധാനമന്ത്രിയും മുഷറഫും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചക്കാണ് നയതന്ത്രതലത്തില്‍ പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളത്. രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായും മുഷറഫ് കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 18 തിങ്കളാഴ്ച രാവിലെ മുഷറഫ് ഇസ്ലാമാബാദിലേക്കു തിരിച്ചു പോകും.

മുഷറഫിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് അജ്മീറിലും ദില്ലിയിലും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അജ്മീറില്‍ 100ഓളം സുരക്ഷാഭടന്മാരെയാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ദില്ലിയിലേയും അജ്മീറിലേയും വിമാനത്താവളത്തിലും റെയില്‍വേ സ്റേഷനുകളിലും സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ഇതിനുമുന്‍പ് 2001ല്‍ ആഗ്ര ഉച്ചകോടിക്കായാണ് മുഷറഫ് ഇന്ത്യയിലെത്തിയത്. അന്നത്തെ ഉച്ചകോടി പരാജയപ്പെടുകയും ഇതിനു ശേഷം കാര്‍ഗില്‍ പ്രശ്നം മൂലം ഇന്ത്യാ-പാക് ബന്ധം വഷളാവുകയും ചെയ്തിരുന്നു. ഈ സന്ദര്‍ശനം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാവുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+