ത്രിദിന സന്ദര്‍ശനത്തിനായി മുഷാറഫ് എത്തി
ജയ്പൂര്‍: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ജയ്പൂരിലെത്തി.
ഏപ്രില്‍ 16 ശനിയാഴ്ച ഉച്ചക്കുശേഷമാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഭാര്യ ഷെബയോടൊപ്പം മുഷാറഫെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ, ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അസിസ് അഹമ്മദ്ഖാന്‍ എന്നിവര്‍ ചേര്‍ന്ന് മുഷാറഫിനെ സ്വീകരിച്ചു.
ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഉടന്‍ മുഷാറഫും ഭാര്യയും ഹെലികോപ്റ്ററില്‍ അജ്മീരിലേക്ക് തിരിച്ചു. മുഷാറഫ് അവിടെ നിസ്കാരചടങ്ങുശളില്‍ പങ്കെടുത്തതിന് ശേഷം വൈകീട്ടോടെ ദില്ലിയിലേക്ക് തിരിക്കും.












Click it and Unblock the Notifications