എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ മദ്യമില്ല
തിരുവനന്തപുരം: ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ സൗജന്യമായി മദ്യംനല്‍കില്ലെന്ന് എയര്‍ ഇന്ത്യാ ചെയര്‍മാന്‍ വി.തുളസീദാസ് അറിയിച്ചു. സസ്യാഹാരം മാത്രമെ വിമാനത്തില്‍ വിതരണം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാര്‍ക്കുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിലും നല്‍കും. എന്നാല്‍ മറ്റു വിമാനങ്ങളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാകില്ല. ഇന്ത്യന്‍ സംസ്കാരത്തെ പ്രതിനിധീകരിച്ചായിരിക്കും എയര്‍ ഇന്ത്യാ എക്സ്പ്രസ് പ്രവര്‍ത്തിക്കുക. വിമാനത്തിന്റെ രൂപത്തിലും വ്യത്യാസമുണ്ടായിരിക്കും. മറ്റു വിമാനസര്‍വീസുകളേക്കാള്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കുമെന്നും തുളസീദാസ് അറിയിച്ചു.
എയര്‍ ഇന്ത്യാ എക്സ്പ്രസ് കേരളത്തില്‍ നിന്നും ഏപ്രില്‍ 29ന് സര്‍വീസാരംഭിക്കും.












Click it and Unblock the Notifications