കൊച്ചി റാലി ഇന്ന്; ആന്റണി പങ്കെടുക്കില്ല
കൊച്ചി: കെപിസിസിയുടെ മധ്യമേഖലാറാലി ഏപ്രില്‍ 16 ശനിയാഴ്ച വൈകീട്ട് കൊച്ചിയില്‍ നടക്കും. ഈ റാലിയിലും മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി പങ്കെടുക്കില്ല.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക. റാലിക്കുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം എഐസിസി സെക്രട്ടറി അനില്‍ശാസ്ത്രി പരിശോധിച്ചു.
കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, എഐസിസി സെക്രട്ടറി അനില്‍ശാസ്ത്രി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുക്കുന്ന മധ്യമേഖലാറാലിയില്‍ നിന്ന് എ. കെ. ആന്റണി വിട്ടുനില്‍ക്കും. ബുധനാഴ്ച നടന്ന തിരുവനന്തപുരം റാലിയിലും ആന്റണി പങ്കെടുത്തിരുന്നില്ല.
രണ്ട് ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുറമന്നാണ് റാലിയുടെ സംഘാടകര്‍ അവകാശപ്പെടുന്നത്. പൊതുസമ്മേളന വേദിയായ മറൈന്‍ ഡ്രൈവ് മൈതാനത്തില്‍ റാലിക്കായി കൂറ്റന്‍ സ്റേജാണ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications