ബിഎഡിന് ഈ വര്‍ഷം മുതല്‍ പ്രവേശനപരീക്ഷ
തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ ബിഎഡ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നടത്തും. ഏപ്രില്‍ 15ന് ചേര്‍ന്ന ഉന്നതവിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍വകലാശാല രജിസ്റര്‍മാരുടെയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് കോളജുകളിലെ മെറിറ്റ് സീറ്റിലേക്കാണ് പ്രവേശനപരീക്ഷ നടത്തുന്നത്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറ്റിേന്റെ നേതൃത്വത്തിലാണ് പരീക്ഷ നടത്തുക. എല്ലാ സര്‍വകലാശാലകുളുടെയും കീഴിലുള്ള കോളജുകളുള്‍ക്കു വേണ്ടി പൊതുവായ ഒരു പരീക്ഷയാണ് നടത്തുക. സീറ്റ് അലോട്ട്മെന്റുകളും എന്‍ട്രന്‍സ് കമ്മീഷണറേറ്റ് നിര്‍വഹിക്കും.സര്‍വകലാശാലകള്‍ നേരിട്ടുനടത്തുന്ന ബിഎഡ് കോളജുകളില്‍ നിലവിലുള്ള രീതി തുടരും.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബി.എഡ് കോഴ്സിന് പ്രവേശനപരീക്ഷ നടത്താനുള്ള തീരുമാനം.












Click it and Unblock the Notifications