മുഖ്യമന്ത്രിയായ ശേഷം രഹസ്യങ്ങള്‍ ചോരുന്നില്ല: ചാണ്ടി
ദില്ലി: താന്‍ മുഖ്യമന്ത്രിയായ ശേഷം മന്ത്രിസഭായോഗം സംബന്ധിച്ച രഹസ്യതീരുമാനങ്ങള്‍ ചോരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദില്ലിയില്‍ സംസ്ഥാനമുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.
യുഡിഎഫിലെ ചില ഘടകകക്ഷികളെ മാറ്റിനിര്‍ത്തിയത് തന്റെ നിര്‍ദേശപ്രകാരമായിരുന്നെന്നും അതിനു ശേഷം മന്ത്രിസഭാരഹസ്യതീരുമാനങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണപിള്ളയെയും ടി.എം ജേക്കബ്ബിനെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടി ശരിയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭാഹസ്യങ്ങള്‍ ചോര്‍ന്നിരുന്നുവെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ആന്റണി മുഖ്യമന്ത്രിയാകുന്നതിനു മുന്‍പും ഇതുണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു.
യുഡിഎഫില്‍ അച്ചടക്കം നിര്‍ബന്ധിതമാക്കുന്നതില്‍ താന്‍ വിജയിച്ചിട്ടുണ്ട്. യുഡിഎഫില്‍ മന്ത്രിയായിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ തല്‍സ്ഥാനത്തു നിന്നും മാറ്റി. ഇതു ശരിയാണെന്ന് പിന്നീട് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications