ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ രാജി നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഐ ഗ്രൂപ്പില്‍ പെട്ട ഏഴ് കൗണ്‍സിലര്‍മാര്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് കൈമാറി.
കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ ജി. മഹേശ്വരന്‍നായരും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് രാജിസന്നദ്ധതയുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. കരുണാകരനും മുരളീധരനും എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
ഐ ഗ്രൂപ്പിലെ ആറ് എംഎല്‍എമാര്‍ നേരത്തെ കരുണാകരന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications