Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ കൂടി രാജി നല്‍കി

തിരുവനന്തപുരം: ഐ ഗ്രൂപ്പിലെ രണ്ട് എംഎല്‍എമാര്‍ കൂടി സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് കെ.കരുണാകരനു നല്‍കി.

എം.എ ചന്ദ്രശേഖരന്‍, ടി.വി ചന്ദ്രമോഹന്‍ എന്നിവരാണ് രാജിക്കത്തു നല്‍കിയത്. നേരത്തെ നാല് എംഎല്‍എമാര്‍ കരുണാകരനു രാജി നല്‍കിയിരുന്നു. മന്ത്രി ശക്തനെക്കൊണ്ടും സ്ഥാനം രാജി വയ്പ്പിക്കാന്‍ ഐ ഗ്രൂപ്പ് ശ്രമമാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജി വയ്ക്കുമെന്ന് ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പി.പി ജോര്‍ജ് ഒഴികെ ഗ്രൂപ്പിലെ മറ്റ് എംഎല്‍എമാരുടെ രാജി വാങ്ങാനാണ് ഐ ഗ്രൂപ്പ് നേതൃത്വം ശ്രമിക്കുന്നത്.

രാജിക്കത്തുകള്‍ കൈപ്പറ്റിയെങ്കിലും അത് സ്പീക്കറെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ഗ്രൂപ്പ് നേതൃത്വം തീരുമാനമെടുത്തിട്ടില്ല. എംഎല്‍എമാര്‍ക്ക് അയോഗ്യത വരാത്ത രീതിയിലുള്ള നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് കരുണാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കും മുന്‍പ് കരുണാകരന്‍ രാജ്യസഭാംഗത്വം ഉപേക്ഷിക്കുമെന്നും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചന നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+