Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ആന്റണിയെ അപമാനിക്കുന്നു: ജേക്കബ്

കൊച്ചി: താന്‍ മുഖ്യമന്ത്രിയായതിന് ശേഷം മന്ത്രിസഭായോഗ രഹസ്യങ്ങള്‍ പുറത്തായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് പറഞ്ഞു.

മന്ത്രിസഭായോഗ രഹസ്യങ്ങള്‍ പുറത്താവാതെ സൂക്ഷിക്കാന്‍ ആന്റണി പ്രാപ്തനായിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെയര്‍ഥമെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി. താന്‍ മന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭായോഗ രഹസ്യങ്ങള്‍ ചോര്‍ന്നതായി അറിവില്ലെന്നും ജേക്കബ് പറഞ്ഞു. ഏപ്രില്‍ 16 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജേക്കബ്.

ആന്റണി മന്ത്രിസഭയുടെ കാലത്ത് പുറത്തറിയാന്‍ പാടില്ലാത്ത എന്തു രഹസ്യമാണ് പുറത്തായതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. അതു തുറന്നുപറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കണം. തുടക്കം മുതലേ ആന്റണിക്കെതിരെ വക്രബുദ്ധ പ്രയോഗിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

മന്ത്രിസഭയില്‍ നിന്നും രണ്ടു പേരെ മാറ്റിനിര്‍ത്തിയത് സ്വന്തം തീരുമാന പ്രകാരമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഇത്രനാളും പറഞ്ഞതില്‍ നിന്നും വ്യത്യസ്തമാണ്. ഇതുവരെ ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് സ്വന്തം തീരുമാനമായിരുന്നുവെന്ന് പറയുന്നത് തീര്‍ത്തും ധിക്കാരപരമാണ്- ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+