കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ പക്ഷത്തു നിന്നും കൂറുമാറ്റം

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ജില്ലയിലെ കരുണാകരന്‍ പക്ഷത്തെ പല പ്രമുഖരും ഔദ്യോഗിക പക്ഷത്തേക്കു മാറുന്നു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയും കരുണാകരന്‍ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്ന ലിനോ ജേക്കബ്ബാണ് കാലുമാറിയവരില്‍ പ്രമുഖന്‍.കഴിഞ്ഞ ദിവസം ജില്ലാ ഡിസിസി ഓഫീസിലെത്തിയ ലിനോ ജേക്കബ്ബ് ഏപ്രില്‍ 16 ശനിയാഴ്ച കെപിസിസി നടത്തുന്ന റാലിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഐഗ്രൂപ്പ് ജില്ലയില്‍ റാലി നടത്തിയപ്പോള്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് ലിനോ.

കരുണാകരനും കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പോളച്ചന്‍ മണിയങ്കോടും കെപിസിസി റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പീറ്റര്‍.കെ.ഏലിയാസ്, ജോസഫ് ആന്റണി എന്നിവരും കെപിസിസി റാലിക്ക് പിന്തുണ വാഗ്ദാനം ചെയ്തു.

ഇവരെല്ലാവരും ഏപ്രില്‍ 16 ശനിയാഴ്ച എറണാകുളത്തു നടക്കുന്ന കെപിസിസി റാലിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X