Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലി ആരുടേതായാലും മാണി സന്തുഷ്ടന്‍

കൊച്ചി: കോണ്‍ഗ്രസിലെ ഏതുവിഭാഗം റാലി നടത്തിയാലും മാണി സന്തുഷ്ടനാണ്. ഇനിയും കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഇതുപോലുള്ള വന്‍റാലികളും സമ്മേളനങ്ങളും സംഘടിപ്പിക്കട്ടെ എന്നുമാത്രമാണ് മാണിയുടെ പ്രാര്‍ഥന. കാരണം കോണ്‍ഗ്രസിലെ ഏതുവിഭാഗം റാലി നടത്തുമ്പോഴും മാണിയുടെ പോക്കറ്റില്‍ വന്നുവീഴുന്നത് ലക്ഷങ്ങളാണ്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം കൊഴുക്കുകയും റാലികളിലൂടെ ഇരുവിഭാഗങ്ങളും ശക്തിതെളിയിയിക്കാന്‍ ഒരുങ്ങുകയും ചെയ്തതോടെ താത്കാലിക സ്റേജുകള്‍ നിര്‍മിക്കുന്നതില്‍ പ്രാവീണ്യമുള്ള മാണിക്ക് കൊയ്ത്തുകാലമാണ്. കരുണാകരവിഭാഗം കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും നടത്തിയ റാലികള്‍ക്ക് താത്കാലിക സ്റേജുകള്‍ നിര്‍മിച്ചത് മാണിയാണ്. ഔദ്യോഗികവിഭാഗം റാലി നടത്താന്‍ തീരുമാനിച്ചപ്പോഴും സ്റേജുണ്ടാക്കാന്‍ കരാര്‍ ലഭിച്ചത് മാണിക്കാണ്.

തിരുവനന്തപുരത്ത്് ഔദ്യോഗിക വിഭാഗം റാലി നടത്തിയപ്പോള്‍ സ്റേജ് നിര്‍മിച്ചത് മാണിയാണ്. ഇരുന്നൂറോളം പേര്‍ക്ക് അണിനിരക്കാവുന്ന സ്റേജുകളാണ് മാണി കെട്ടിയുണ്ടാക്കുന്നത്. കോണ്‍ഗ്രസിലെ ഏതു വിഭാഗം റാലി നടത്തിയാലും വേദിയില്‍ ഇരുന്നൂറോളം ആളുകള്‍ കാണുമെന്നത് കണക്കിലെടുത്താണ് മാണി വലിയ സ്റേജുകള്‍ നിര്‍മിക്കുന്നത്.

ഒരു സ്റേജ് പണിയുന്നതിന് ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് മാണി ഈടാക്കുന്നത്. റാലികളുടെ എണ്ണം കൂടുമ്പോള്‍ മാണിയുടെ മനസ് നിറയുന്നു; പോക്കറ്റും.

റാലികള്‍ക്ക് സ്റേജുകള്‍ കെട്ടിയുണ്ടാക്കി മാണി ലക്ഷങ്ങള്‍ കൊഴിയുമ്പോള്‍ ചില്ലറ തടയുമെന്ന മോഹവുമായാണ് ലക്ഷങ്ങള്‍ റാലികള്‍ക്കെത്തുന്നത്. കരുണാകരവിഭാഗം പണം കൊടുത്താണ് ആളുകളെ റാലിക്ക് കൊണ്ടുവന്നതെന്ന് ആരോപിക്കുന്ന ഔദ്യോഗികവിഭാഗത്തിന്റെ റാലിയും ഇത്തരക്കാരെ നിരാശപ്പെടുത്തുന്നില്ല. പ്രകടനത്തില്‍ സന്നിഹിതരാവുന്നവര്‍ക്ക് 250 രൂപ വീതമാണ് കെപിസിസി നല്‍കുന്നത്. ഒപ്പം നല്ലൊരു ബിരിയാണിയും കിട്ടും. ലക്ഷങ്ങള്‍ റാലിക്ക് എത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+