എസ്എസ്എല്‍സി: കേസ് ഡയറി ഹാജരാക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യ ചോര്‍ച്ചയുടെ കേസ് ഡയറി ഏപ്രില്‍ 16 ശനിയാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റഡിയിലുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുന്‍പ് കേസ് ഡയറി ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടിരുന്നു.
രാജന്‍ ചാക്കോ, ഗീതാ ചാക്കോ, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 18 തിങ്കളാഴ്ച വിധിപറയും. രാജന്‍ ചാക്കോ, ഗീത എന്നിവരെ കസ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷയിന്‍മേലും കോടതി അന്ന് നിലപാട് വ്യക്തമാക്കും.












Click it and Unblock the Notifications