മുഷാറഫും മന്‍മോഹന്‍സിംഗും ചര്‍ച്ച നടത്തി
ദില്ലി: സമാധാന പ്രക്രിയ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചര്‍ച്ച നടത്തി.
ഫിറോസ്ഷാ കോട്ലാ ഗ്രൗണ്ടില്‍ നടക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് കളി അല്പനേരം വീക്ഷിച്ചതിന് ശേഷമാണ് ഇരുവരും ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച തുടങ്ങിയത്.
കൂടിക്കാഴ്ചയിലെ ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗ്, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, വാണിജ്യമന്ത്രി കമല്‍നാഥ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍, വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍, പാകിസ്ഥാനിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണര്‍ ശിവ്ശങ്കര മേനോന്‍ എന്നിവരാണുള്ളത്. പാകിസ്ഥാന്‍ സംഘത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി കുര്‍ഷിദ് മഹമ്മൂദ് കസൂരി ഉള്‍പ്പെടുന്നു.
ചര്‍ച്ചക്കു ശേഷം ഇരുരാഷ്ട്രതലവന്‍മാരും സംയുക്ത പ്രഖ്യാപനം നടത്തിയേക്കും.












Click it and Unblock the Notifications