അച്ചടക്കലംഘനം ഇനി അനുവദിക്കില്ല: അനില്‍ശാസ്ത്രി
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തെ അനുസരിക്കാത്ത ഒരു നീക്കത്തെയും ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അനില്‍ശാസ്ത്രി പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച മധ്യമേഖലാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഭതവലിയ നേതാവായാലും അച്ചടക്ക ലംഘനം അനുവദിക്കില്ല. കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന റാലി കേരളത്തില്‍ ചരിത്രമാവും. കോണ്‍ഗ്രസിന്റെ കരുത്താണ് റാലികളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ ആര്‍ക്കെന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാന്‍ സോണിയാഗാന്ധി തയ്യാറാണ്. എന്നാല്‍ അച്ചടക്ക ലംഘനവും നേതൃത്വത്തെ വെല്ലുവിളിക്കലും അംഗീകരിക്കാന്‍ കഴിയില്ല- അനില്‍ശാസ്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കേരളത്തില്‍ മൂന്നാം മുന്നണിക്ക് യാതൊരു സാധ്യതയുമില്ലെന്ന് തെന്നല പറഞ്ഞു.












Click it and Unblock the Notifications