കെ. പി. എ. സി. സുലോചന അന്തരിച്ചു
കൊച്ചി: പ്രശസ്ത ഗായിക കെ. പി. എ. സി. സുലോചന (67) അന്തരിച്ചു. ഏപ്രില്‍ 17 ഞായറാഴ്ച പുലര്‍ച്ചെ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
വിപ്ലവഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സുലോചന 12-ാം വയസിലാണ് ഗായികയെന്ന നിലയില്‍ ശ്രദ്ധ നേടുന്നത്. കെ. പി. എ. സിയുടെ തുടക്കം മുതല്‍ അതില്‍ സജീവമായി പ്രവര്‍ത്തിച്ച സുലോചനയുടെ അമ്പിളി അമ്മാവാ.. എന്ന് തുടങ്ങുന്ന ഗാനമാണ് അവരെ ഏറെ പ്രശസ്തയാക്കിയത്.
മാവലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ച സുലോചന തടിയൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. 1951ല്‍ കെ. പി. എ. സിയില്‍ ചേര്‍ന്നു.
കെ. പി. എ. സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റാക്കി, സര്‍വേക്കല്ല് തുടങ്ങിയ നാടകങ്ങളിലെ സുലോചനയുടെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. കെ. എസ്. ജോര്‍ജിനോടൊപ്പം ആ മലര്‍പ്പൊയ്കയില്‍ എന്ന ഗാനം ആലപിച്ച സുലോതന സത്യനോടൊപ്പം ആ ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. സുലോചനയെ കേരള സംഗീതനാടക അക്കാദമി 1975ല്‍ പുരസ്കാരം നല്‍കി ബഹുമാനിച്ചു.
1996-ല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് മാറി നിന്നെങ്കിലും ഗാനരംഗത്ത് തുടര്‍ന്നു.












Click it and Unblock the Notifications