കരുണാകരന് വിഭ്രാന്തിയെന്ന് കടവൂര്‍
കൊച്ചി: കെ. കരുണാകരന്റെ വിശ്വസ്തരായിരുന്ന യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനും മുന്‍മന്ത്രി കടവൂര്‍ ശിവദാസനും കെപിസിസിയുടെ മധ്യമേഖലാറാലിയില്‍ പങ്കെടുത്തു. നേരത്തെ തന്നെ ഐ ഗ്രൂപ്പ് വിട്ട കടവൂര്‍ സമ്മേളനത്തില്‍ കരുണാകരനെതിരെ നിശിതവിമര്‍ശനം നടത്തി.
മകന്‍ മുരളിയോടുള്ള സ്നേഹം കൊണ്ട് കരുണാകരന്‍ അന്ധനായിരിക്കുകയാണെന്നും അദ്ദേഹം ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നും കടവൂര്‍ പറഞ്ഞു. പി. പി. തങ്കച്ചനും പി. പി. ജോര്‍ജും കരുണാകരവിഭാഗത്തില്‍ നിന്നും പീഡനം നേരിടേണ്ടിവരികയാണെന്നും മുരളി ഒരു തരത്തിലും നേതാവെന്ന നിലയില്‍ തങ്ങള്‍ക്ക് സ്വീകാര്യനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications