അച്ചടിക്കരാര്‍ തന്റെ പേരില്‍: സുബ്രഹ്മണ്യന്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിക്കുന്നതിന് കരാര്‍ ഏറ്റെടുത്തത് താന്‍ തന്നെയാണെന്ന് ചെന്നൈയിലെ വിശ്വനാഥ് പ്രസ് ഉടമ വി. സുബ്രഹ്മണ്യന്‍.
ഇക്കാര്യം വെളിപ്പെടുത്തുന്ന സത്യവാങ്മൂലം ഏപ്രില്‍ 18 തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സുബ്രഹ്മണ്യന്റെ അഭിഭാഷകന്‍ അറിയിച്ചു.
കേസില്‍ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ച കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. കേസില്‍ അറസ്റിലായ രാജന്‍ ചാക്കോയാണ് മണി പ്രിന്റേഴ്സ് എന്ന പേരില്‍ കരാര്‍ നേടിയതെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ മണിയെന്ന പേരില്‍ താന്‍ തന്നെയാണ് കരാറെടുത്തതെന്നും എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടിയുടെ രഹസ്യസ്വഭാവം നിലനിര്‍ത്താനായി മണിയെന്ന പേര് ഉപയോഗിക്കുകയായിരുന്നുവെന്നും സുബ്രഹ്മണ്യന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശനിയാഴ്ച ക്രൈംബ്രാഞ്ച് കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications