കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതികള്‍ വിഷം കഴിച്ചു
കോയമ്പത്തൂര്‍: 1988ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പര കേസിലെ അഞ്ച് പ്രതികള്‍ ജയിലില്‍ വച്ച് വിഷം കഴിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന അഞ്ച് പേരെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് വിഷം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. തങ്ങള്‍ ജയിലില്‍ വച്ച് വിഷം കഴിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് പേരെയും ആശുപത്രിയിലാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ഏപ്രില്‍ 18 ഞായറാഴ്ച കൊതുകുതിരിയുടെ പൊടി രക്തസമ്മര്‍ദത്തിനുള്ള ഗുളികയോടാാെേപ്പം കഴിച്ചുവെന്നാണ് ഇവര്‍ പറഞ്ഞത്. തങ്ങളുടെ കേസ് നടത്തുന്നത് മന്ദഗതിയിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് വിഷം കഴിച്ചതെന്നും ഇവര്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ഉടന്‍ ചികിത്സ നല്‍കി. രണ്ടു പേര്‍ അബോധാവസ്ഥയിലാണ്. അഞ്ചു പേരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications