ജയ കേസ് മാറ്റിവയ്ക്കാന്‍ കോടതി വിസമ്മതിച്ചു
ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 66.65 കോടിയുടെ കണക്കില്‍ പെടാത്ത സ്വത്തുകള്‍ സമ്പാദിച്ചുവെന്ന കേസില്‍ വാദം കേള്‍ക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന അപേക്ഷ ബാംഗ്ലൂരിലെ പ്രത്യേക കോടതി തള്ളി.
ഏപ്രില്‍ 18 തിങ്കളാഴ്ച നടക്കേണ്ട വാദം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
ജയലളിതയുടെ വക്കീല്‍ എന്‍. ജോതിക്ക് അസുഖമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കാണിച്ചാണ് കേസിലെ വാദം മാറ്റിവയ്ക്കണമെന്ന് അപേക്ഷ നല്‍കിയത്. വക്കീലിന്റെ അഭാവം കേസ് മാറ്റിവയ്ക്കുന്നതിനുള്ള കാരണമാവുന്നില്ലെന്നും മറ്റ് അഭിഭാഷകര്‍ക്ക് കേസ് വാദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications