Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയെ മുഷറഫ് അനുകൂലിച്ചു

ദില്ലി: ഇന്തോ-ഇറാന്‍ ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയെ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പിന്തുണച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും പൊതുവായ ദേശീയതാല്‍പര്യമാണ് ഗ്യാസ് പൈപ്പ്ലൈനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൈപ്പ് ലൈന്‍ പദ്ധതി ഇന്ത്യക്കും ഇറാനുമൊപ്പം പാകിസ്ഥാനും ഗുണകരമാണ്. ദേശീയതാല്‍പര്യങ്ങളെ നാം സംരക്ഷിക്കണം. ഈ പദ്ധതി മുന്നോട്ടുകൊണ്ടു പോകണമെന്നാണ് പാകിസ്ഥാന്റെ ആഗ്രഹം. എല്ലാ ലോകരാഷ്ട്രങ്ങളും ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്ന് പദ്ധതിയോട് അമേരിക്കക്കുള്ള എതിര്‍പ്പിനെക്കുറിച്ചു പരാമര്‍ശിക്കെവെ മുഷറഫ് പറഞ്ഞു.

ഇറാനില്‍ നിന്നും പ്രകൃതവാതകം പൈപ്പ്ലൈന്‍ വഴി ഇന്ത്യയിലേക്കെത്തിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. ഈ പൈപ്പ്ലൈനിന്റെ 760 കി.മീ പാകിസ്ഥാനിലൂടെയാണ് കടന്നു പോകേണ്ടത്. ഇതെക്കുറിച്ച് അടുത്തമാസം പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്താനിരിക്കുകയാണ്. ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ പൈപ്പ് ലൈന്‍ പാകിസ്ഥാനിലൂടെ കടന്നുപോകുന്നത് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ കോടിക്കണക്കിനു ഡോളറാണ് ഇതിനുള്ള നിരക്കായി പാകിസ്ഥാനു ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+