പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു
ദില്ലി: പെട്രോള്‍, ഡീസല്‍ വില്പനയിന്മേലുള്ള കമ്മിഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പുകള്‍ ഏപ്രില്‍ 18 തിങ്കളാഴ്ച അടച്ചിട്ടു.
തിങ്കളാഴ്ച അര്‍ധരാത്രി 12 മണിവരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്. 24 മണിക്കൂര്‍ സമരമാണ് പെട്രോള്‍ പമ്പുടമകള്‍ നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് അഖിലേന്ത്യാ പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ്സ് ഫെഡറേഷന്‍ അശോക് ഭധ്വാര്‍ പറഞ്ഞു.
അതേ സമയം പെട്രോളിയം കമ്പനികളുടെ ഉടമസ്ഥതയിലുള്ള 20 ശതമാനം പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടില്ല.
കമ്മിഷന്‍ അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നാണ് പെട്രോള്‍ പമ്പുടമകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ പെട്രോളിന് 1.59 ശതമാനവും ഡീസലിന് 1.27 ശതമാനവുമാണ് കമ്മിഷന്‍.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് ഏകീകൃത വില ഏര്‍പ്പെടുത്തണമെന്നും എണ്ണ കമ്പനികള്‍ നല്‍കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം പമ്പുകളില്‍ പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് ഫെഡറേഷന്റെ മറ്റ് ആവശ്യങ്ങള്‍.












Click it and Unblock the Notifications