ദേശീയ രാഷ്ട്രീയത്തിലേക്കില്ല: ഉമ്മന്‍ചാണ്ടി
ദില്ലി: തനിക്ക് ദേശീയരാഷ്ട്രീയത്തിലേക്കു വരാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ കോണ്‍ഗ്രസ് നേതാവെന്നതാണ് തന്റെ സ്ഥാനമെന്നും കേരളം വിടാന്‍ താല്‍പര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ താന്‍ എട്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനു മുന്‍പ് കോണ്‍ഗ്രസിന്റെ യുവജനപ്രസ്ഥാനത്തിലും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.തന്റെ വേരുകള്‍ കേരളത്തിലാണ്. കേരളത്തിലെ ജനങ്ങളുമായി അഗാധമായൊരു ബന്ധമാണ് തനിക്കുളളതെന്നും അവരെ പിരിഞ്ഞു പോരാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications