Get Updates
Get notified of breaking news, exclusive insights, and must-see stories!

കണിയാപുരം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രന്‍ (66) അന്തരിച്ചു. ഏപ്രില്‍ 18 തിങ്കളാഴ്ച രാവിലെ 7.20നാണ് അന്ത്യം സംഭവിച്ചത്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം.

എല്ലുകളില്‍ അര്‍ബുദരോഗം ബാധിച്ച് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്ന കണിയാപുരത്തെ ഒരാഴ്ച മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കത്തകരാറും ക്ഷയരോഗവുമുണ്ടായിരുന്ന അദ്ദേഹത്തിന് അണുബാധയുമുണ്ടായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒട്ടേറെ തവണ ഡയാലിസിസ് നടത്തിയിരുന്നു.

രാഷ്ട്രീയത്തിലെന്ന പോലെ സാംസ്കാരിക രംഗത്തും സജീവമായിരുന്നു കണിയാപുരം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ അദ്ദേഹം 1958ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. 1977ല്‍ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച കണിയാപുരം 1980 വരെ നിയമസഭാംഗമായിരുന്നു. 1999ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും യുഡിഎഫിലെ വി. എസ്. ശിവകുമാറിനോട് തോറ്റു.

നാടകകൃത്തും ഗാനരചയിതാവുമെന്ന നിലയില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. അദ്ദേഹം എഴുതിയ ദി ആക്സിഡന്റ് എന്ന നാടകം അഞ്ഞൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആറ് സിനിമകള്‍ക്ക് ഗാനങ്ങളെഴുതിയ അദ്ദേഹം രണ്ട് സിനിക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+