Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി ഉത്തരമേഖലാറാലി കോഴിക്കോട്ട്

കോഴിക്കോട്: കെപിസിസി സംഘടിപ്പിക്കുന്ന ഉത്തരമേഖലാറാലിയും പൊതുസമ്മേളനവും ഏപ്രില്‍ 19 ചൊവ്വാഴ്ച കോഴിക്കോടു നടക്കും. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറു ജില്ലകളില്‍ നിന്നായി രണ്ടുലക്ഷം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.

കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ അബ്ദുള്‍ റഹ്മാന്‍ നഗറിലാണ് റാലിയെ തുടര്‍ന്നുള്ള പൊതുസമ്മേളനം നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഢി, അനില്‍ ശാസ്ത്രി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

റാലിയുടെ പിറ്റേന്ന് രാവിലെ ആറ് മുപ്പതിന് കടപ്പുറത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് പയ്യന്നൂരിലേക്കു പുറപ്പെടുന്ന ദണ്ഡിപദയാത്രയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+