ലീഗിനും മാര്‍കിസ്റ് പാര്‍ട്ടിക്കും എന്‍എസ്എസിന്റെ വിമര്‍ശനം
കൊച്ചി: ഹിന്ദുക്കള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപണിക്കര്‍ ലീഗിനേയും മാര്‍കിസ്റ് പാര്‍ട്ടിയെയും വിമര്‍ശിച്ചു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ലീഗ് ആവശ്യം സാധ്യമല്ലെന്ന് പണിക്കര്‍ അഭിപ്രായപ്പെട്ടു. അഖില കേരള ബ്രാഹ്മണ ഫെഡറേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന പിന്നോക്കവിഭാഗക്കാര്‍ക്കു മാത്രമാണ് സംവരണം വാഗ്ദാനം ചെയ്യുന്നത്. ഇത് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. ഭൂപരിഷ്കരണ നിയമം ഹിന്ദുക്കള്‍ക്കു നേരെയുള്ള അവഗണനയാണെന്നും പണിക്കര്‍ പറഞ്ഞു.
മാര്‍കിസ്റ് പാര്‍ട്ടിയും മറ്റ് സാമുദായിക നേതാക്കളും ഹിന്ദുഐക്യമുന്നണിയെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പണിക്കര്‍ അപലപിച്ചു.












Click it and Unblock the Notifications