കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി. കെ. ബാലന്‍ എംഎല്‍എ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം നേതാവും സര്‍വീസ് സംഘടനാ രംഗത്തെ പ്രമുഖനുമായ ടി. കെ. ബാലന്‍ എംഎല്‍എ (68) അന്തരിച്ചു. തീവണ്ടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാര്‍ എക്സ്പ്രസില്‍ തിരുവനന്തപുരത്തെത്തിയ ടി. കെ. ബാലന്‍ ബര്‍ത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ട് സഹയാത്രികരാണ് റെയില്‍വെ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയെ തുടര്‍ന്ന് നില മെച്ചപെപ്പടുന്നതായി തോന്നിച്ചെങ്കിലും ഒരു മണിയോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവന്നു. വൈകീട്ട് 4.15നാണ് മരണം സംഭവിച്ചത്. നിയന്ത്രണാതീതമായ പ്രമേഹവും അണുബാധയുമാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സിപിഎം കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവും അഴീക്കോട് എംഎല്‍എയുമാണ് ടി. കെ. ബാലന്‍. ഏപ്രില്‍ 18 തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ സിപിഎം കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം കണ്ണൂര്‍ പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X