Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ഉമ്മന്‍ചാണ്ടിയെ പിന്തുണക്കണം: വയലാര്‍ രവി

നെടുമ്പാശേരി: തന്റെ പിന്‍ഗാമിയും സഹപ്രവര്‍ത്തനുമെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കു എ.കെ ആന്‍റണി പിന്തുണ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി എംപി ആവശ്യപ്പെട്ടു.

കെപിസിസി സംഘടിപ്പിച്ച മേഖലാറാലികളില്‍ ആന്റണി പങ്കെടുക്കാത്തതിനെപ്പറ്റി അവലോകനം നടത്തേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ആന്റണി മേഖലാറാലികളില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ഉന്നത നേതാവെന്ന നിലയില്‍ നിന്നും വെറുമൊരു ഗ്രൂപ്പുനേതാവായി അധ:പതിച്ച കരുണാകരനെപ്പറ്റി തനിക്ക് സഹതാപമാണ് തോന്നുന്നത്. കോണ്‍ഗ്രസ് ദേശീയനേതാവെന്ന നിലയില്‍ തന്നെ കരുണാകരന്‍ തുടരണം. അദ്ദേഹം പാര്‍ട്ടി വിടുമെന്നോ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നോ താന്‍ കരുതുന്നില്ല. അങ്ങനെ ചെയ്താല്‍ അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയആത്മഹത്യയായിരിക്കും.

കെ.മുരളീധരനാണ് പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയെന്നതാണ് മുരളീധരന്റെ മുഖ്യഉദ്ദേശ്യം.

ഒരു ദശാബ്ദത്തിനു ശേഷമാണ് കേരളത്തിലെ പാര്‍ട്ടിഘടകത്തില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ ഹൈക്കമാന്റ് കടുത്ത തീരുമാനമെടുക്കുന്നതെന്ന് വയലാര്‍ രവി പറഞ്ഞു.

താനാണ് ഹൈക്കമാന്റ് എന്ന് കരുണാകരന്‍ അവകാശപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഹൈക്കമാന്റ് ദില്ലിയിലാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും വയലാര്‍ രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+