ടണ്ടന്‍ അടുത്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായേക്കും
ദില്ലി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി. ബി. ടണ്ടന്‍ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറായേക്കും. മെയ് 15നാണ് ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി സ്ഥാനമൊഴിയുന്നത്.
അറുപത്തിയാറുകാരനായ ടണ്ടന്‍ 2001ലാണ് തിരഞ്ഞെടുപ്പ് കമ്മിഷറായി നിയമിതനായത്. 1965 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ടണ്ടന്‍.
സ്ഥാനമൊഴിയുന്ന കൃഷ്ണമൂര്‍ത്തി 2004 ഫിബ്രവരി എട്ടിനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്.
നേരത്തെ കേന്ദ്രത്തില്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു ടണ്ടന്‍. കേന്ദ്രത്തിലും ഹിമാചല്‍ പ്രദേശ് സര്‍ക്കാരിലും ദില്ലി, ആന്ദമാന്‍ നിക്കോബാര്‍ ദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലും അദ്ദേഹം ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications