ഇനി സഭ നിര്‍ത്തിവയ്ക്കില്ല: ലോക്സഭാ സ്പീക്കര്‍
ദില്ലി: കാര്‍ഗില്‍ യുദ്ധസമയത്തു നടന്ന ആയുധ ഇടപാടു സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ രണ്ടാമതൊരു സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിക്കുന്നതിനെതിരെ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ശക്തമായി പ്രതികരിച്ചു. എന്തുവന്നാലും അടുത്ത ദിവസം മുതല്‍ സഭ നിര്‍ത്തിവയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രതിഷേധ പ്രകടനങ്ങളില്‍ തനിക്ക് വേദനയുണ്ടെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. അതേ സമയം താനൊരു രാഷ്ട്രീയ പാര്‍ട്ടിയെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നത്തില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ സഭാനേതാവ് പ്രണബ് മുക്കര്‍ജി സമ്മതിച്ചിട്ടുണ്ടെന്ന് അറിയിച്ച സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങള്‍ തങ്ങളുടെ സീറ്റുകളിലിരിക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. അഭ്യര്‍ഥന വിഫലമായതിനെ തുടര്‍ന്ന് അടുത്ത ദിവസം മുതല്‍ ഇത്തരം സാഹചര്യങ്ങളില്‍ സഭ നിര്‍ത്തിവയ്ക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞത്.












Click it and Unblock the Notifications