സുദര്‍ശന്റെ നിര്‍ദേശത്തോട് യോജിപ്പ്: വാജ്പേയി
ദില്ലി: താനും ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയും യുവനേതൃനിരയ്ക്ക് വഴിമാറണമെന്ന ആര്‍എസ്സ് തലവന്‍ കെ. എസ്. സുദര്‍ശന്റെ നിര്‍ദേശത്തെ മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി സ്വാഗതം ചെയ്തു.
സുദര്‍ശന്റെ നിര്‍ദേശത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞ വാജ്പേയി താനിപ്പോള്‍ പ്രധാനസ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും നേതൃതലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതൃമാറ്റത്തിന് ബിജെപിയുടെ രണ്ടാം നിര നേതൃത്വം സുസജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
താന്‍ മികച്ച പ്രധാനമന്ത്രിയല്ലെന്ന സുദര്‍ശന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്യ്രമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications