ബിഎസ്എന്‍എല്‍ ഐഎസ്ഡി നിരക്കുകള്‍ കുറയ്ക്കും
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഐഎസ്ഡി നിരക്കുകള്‍ കുറയ്ക്കുമെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ടെലകോം ചീഫ് ജനറല്‍ മാനേജര്‍ എസ്. എ. തോമസ് പറഞ്ഞു.
ഐഎസ്ഡി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം കോര്‍പറേറ്റ് ഓഫീസ് പരിഗണിച്ചു വരികയാണെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ബിഎസ്എന്‍എല്‍ ഐഎസ്ഡി കോളുകളില്‍ 92 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പോകുന്നത്. അതുകൊണ്ട് നിരക്കു കുറയ്ക്കുകയെന്നത് അത്യാവശ്യമാണ്. ഇപ്പോള്‍ ഗള്‍ഫിലേക്കുള്ള ഐഎസ്ഡി നിരക്ക് മിനിട്ടിന് 18 രൂപയാണ്. എന്നാല്‍ അമേരിക്കയിലേക്കുള്ള നിരക്കാവട്ടെ ഏഴു രൂപയും.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ ഒന്നാം സ്ഥാനത്താണെന്ന് തോമസ് പറഞ്ഞു. കൂടുതല്‍ ബ്രോഡ്ബാന്റ് കണ്‍ക്ഷനുകള്‍ നല്‍കുന്നതിനാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. ഫെബ്രുവരിയില്‍ എറണാകുളത്തും മാര്‍ച്ചില്‍ തിരുവനന്തപുരത്തും ബ്രോഡ്ബാന്റ് കണക്ഷനുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. 2005-06ല്‍ കേരളത്തിലാകെ ഒരു ലക്ഷം ബ്രോഡ്ബാന്റ് കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതിയെന്നും തോമസ് പറഞ്ഞു.












Click it and Unblock the Notifications