Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും: ഉമ്മന്‍ചാണ്ടി

ദില്ലി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇപ്പോഴുള്ള ഭരണത്തോട് ജനങ്ങള്‍ക്ക് അനുകൂല പ്രതികരണമാണുള്ളതെന്നും പ്രവര്‍ത്തനസജ്ജമായ സര്‍ക്കാരിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നങ്ങളും വിവാദങ്ങളുമുണ്ടെങ്കിലും അതൊന്നും വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ അനുവദിക്കില്ല. ആറുമാസം മുമ്പ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ വിവാദങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് താന്‍ ഉറപ്പിച്ചിരുന്നു. ഈ സമയം വരെ ഇക്കാര്യം പാലിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 80,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാനായി പിഎസ്സി വഴി സര്‍ക്കാര്‍ അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 20,000 മാത്രമായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എല്ലാ ജില്ലകളിലുമായി 80 ശതമാനത്തോളം കെട്ടിക്കിടന്നിരുന്ന ഫയലുകളിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി.

ജനസമ്പര്‍ക്കപരിപാടിയുടെ വിജയം കണക്കിലെടുത്ത് അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ വികസനപദ്ധതികള്‍ നടപ്പാക്കാനായി ഒരു അതിവേഗ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.

ഐടി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് തൊഴിലാളി സമരങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു ശേഷം അന്യസംസ്ഥാനങ്ങള്‍ നിക്ഷേപകര്‍ക്ക് ഏറെ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപകരുടെ മുന്‍ഗണന കേരളത്തിനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എസ്എസ്എല്‍സി ചോദ്യപേപ്പറ് ചോര്‍ച്ചയെക്കുറിച്ചു ചോദിച്ചപ്പോള്‍ കുറ്റവാളികളെ അറസ്റുചെയ്തിട്ടുണ്ടെന്നും പരീക്ഷാനടത്തിപ്പിലുള്ള അപാകതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന തോന്നല്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+