പ്ലാച്ചിമട: കോടതി വിധിയെ മാനിക്കുന്നുവെന്ന് കൊക്കക്കോള
ചെന്നൈ: പ്ലാച്ചിമട കേസില്‍ കേരള ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും തുടര്‍ന്നുള്ള നടപടികളെപ്പററി തീരുമാനിച്ചിട്ടില്ലെന്നും കൊക്കക്കോള കമ്പനിയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ് വൈസ്പ്രസിഡന്റ് വികാസ് ഗുപ്ത പറഞ്ഞു.
കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനാനുമതിക്കുള്ള ലൈസന്‍സിനായി പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വികാസ് ഗുപ്ത അറിയിച്ചു.
പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉത്പാദനാവശ്യത്തിനായി പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന പക്ഷം കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചുവരുന്നത്.












Click it and Unblock the Notifications