ബാംഗ്ലൂരില്‍ മലയാളികള്‍ വ്യാജമദ്യം കഴിച്ചു മരിച്ചു
ബാംഗ്ലൂര്‍: മലയാളികളായ രണ്ടു ലോറി ഡ്രൈവര്‍മാര്‍ ബാംഗ്ലൂരില്‍ വ്യാജമദ്യം കഴിച്ചു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പൊറ്റശേരി പടിഞ്ഞാറേപ്പാടം വീട്ടില്‍ രാധാകൃഷ്ണന്‍(35), കൊല്ലങ്കോട് വട്ടേക്കാട് പനത്തുറവ വീട്ടില്‍ രാമകൃഷ്ണന്‍(40) എന്നിവരാണ് മരിച്ചത്.
മദ്യം കഴിച്ച ആലുവ തൈക്കാട്ടുകര തിരുനെല്‍വേലി വീട്ടില്‍ സുരേഷ് കുമാറിനെ ബാംഗ്ലൂര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാംഗ്ലൂര്‍ ബിഡദിയിലെ കൊക്കക്കോള കമ്പനിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍.












Click it and Unblock the Notifications