Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ഇന്ന് ദില്ലിക്ക്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നിര്‍ണായകമായ രാഷ്ട്രീയവഴിത്തിരിവുകളിലൂടെ കടന്നുപോവുന്ന പശ്ചാത്തലത്തില്‍ പിളര്‍പ്പ് ഭീഷണിയുയര്‍ത്തുന്ന കെ. കരുണാകരന്‍ ഏപ്രില്‍ 19 ചൊവ്വാഴ്ച ദില്ലിക്ക് തിരിക്കും.

കരുണാകരന്റെ ദില്ലി യാത്രക്ക് നിശ്ചിത അജണ്ടയൊന്നുമില്ലെങ്കിലും അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കരുണാകരന്‍ അനുരഞ്ജനത്തിന് തയ്യാറാവുമോയെന്ന് സോണിയയുമായി നടത്തുന്ന ചര്‍ച്ചയില്‍ വ്യക്തമായേക്കും.

അതേ സമയം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമായ സൂചന നല്‍കുന്ന സാഹചര്യത്തില്‍ അതിനായി കരുണാകരന്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാര്‍ട്ടി രൂപീകരണത്തിന് മുമ്പായി കരുണാകരന്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതയും മുന്നിലുണ്ട്.

അതിനിടെ ആറു മാസം കഴിഞ്ഞാല്‍ കേരളത്തില്‍ കരുണാകരന്റെ കോണ്‍ഗ്രസ് മാത്രമേയുണ്ടാകൂവെന്ന് കെ. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. ഇപ്പോള്‍ കാണുന്നതൊക്കെ പണക്കൊഴുപ്പിന്റെയും അധികാരഗര്‍വിന്റെയും പ്രകടനങ്ങളാണെന്നും ഇതൊന്നും കണ്ട് പ്രവര്‍ത്തകര്‍ നിരാശരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും ജയിക്കാനാവില്ലെന്ന് മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+