Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ നിര്‍ണായക തീരുമാനം: കരുണാകരന്‍

തിരുവനന്തപുരം: തൃശൂരില്‍ മെയ് ഒന്നിന് നടക്കുന്ന ഐ ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് കെ. കരുണാകരന്‍. ദില്ലിയിലേക്കുള്ള യാത്രക്ക് മുമ്പ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതിനാണോ ദില്ലിയിലേക്കു പോകുന്നത് എന്ന ചോദ്യത്തിന് കരുണാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എല്ലാം ഒന്നാം തീയതിയിലെ കണ്‍വെന്‍ഷന് ശേഷം പറയാമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ട്ടിയെക്കുറിച്ച് കണ്‍വെന്‍ഷന്‍ തീരുമാനിക്കും. ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇവരുടെ തീരുമാനമായിരിക്കും പ്രഖ്യാപിക്കുക.

അതിനിടെ, കരുണാകരനോടൊപ്പം ഉണ്ടായിരുന്ന എം.പി. ഗംഗാധരന്‍ കണ്‍വെന്‍ഷനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചു. എല്ലാ ഐ ഗ്രൂപ്പ് എംഎല്‍എമാരും പുതിയ തീരുമാനത്തെ പിന്തുണക്കുമെന്നും ഗംഗാധരന്‍ പറഞ്ഞു.

പിന്നീട് ഉച്ചയ്ക്ക് രണ്ടേമുക്കാലിനുള്ള വിമാനത്തില്‍ കരുണാകരന്‍ ദില്ലിക്കു പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+